-->
your code goes here
© Savidya psc. All rights reserved. Distributed by Fahmi Cog

404Something Wrong!

The page you've requested can't be found. Why don't you browse around?

Take me back

Labels

Popular Posts

Layanan jasa pembuatan website murah berkualitas. Get link
Bookmark

ക്ലോക്ക് -Psc സൂത്രവാക്യങ്ങൾ


 
CLOCK QUESTIONS AND ANSWERS
 


നമുക്ക് ചില ലളിതമായ കണക്കുകൾ പഠിക്കാം..
PSC സ്ഥിരമായി ചോദിക്കുന്ന മേഖലയാണ് ക്ലോക്കിലെ സമയത്തിന്റെ പ്രതിബിംബത്തിലെ സമയവും സൂചികൾ തമ്മിലുള്ള കോണളവും. രണ്ടും വളരെ സിമ്പിളാണ്.

ആദ്യം പ്രതിബിംബത്തിലെ സമയം കാണുന്നത് എങ്ങനെയെന്ന് പഠിക്കാം.

വെറും സിമ്പിൾ..!!
തന്നിരിക്കുന്ന സമയത്തെ 11:60 ൽ നിന്നും കുറച്ചാൽ മതി
കഴിഞ്ഞു...

ഒരു കാര്യം മാത്രം ശ്രദ്ധിക്കണേ...
തന്നിരിക്കുന്ന സമയം 11 നും 1 നും ഇടയിലുള്ളതാണെങ്കിൽ 23:60 ൽ നിന്ന് വേണം കുറയ്ക്കാൻ...

ഒരു ഉദാഹരണം നോക്കൂ..
ക്ലോക്കിലെ സമയം: 2:10 എങ്കിൽ കണ്ണാടിയിലെ പ്രതിബിംബത്തിൽ കാണുന്ന സമയമെത്ര ?

ഉത്തരം:

11:60 -
2:10
----------
9:50

കഴിഞ്ഞു. മനസിലായോ ? എങ്കിൽ
മറ്റൊരു ഉദാഹരണം നോക്കൂ..

ക്ലോക്കിലെ സമയം: 12:30 എങ്കിൽ കണ്ണാടിയിലെ പ്രതിബിംബത്തിൽ കാണുന്ന സമയമെത്ര ?

ഉത്തരം:
( തന്നിരിക്കുന്ന സമയം 11 നും 1 നും ഇടയിലുള്ളതായതിനാൽ 23:60 ൽ നിന്ന് വേണം കുറയ്ക്കാൻ )
23:60 -
12:30
----------
11:30

=================================
ക്ലോക്ക് പ്രതിബിംബം:
--------------------------------------

PSC ചോദ്യങ്ങളിൽ സ്ഥിരം ചോദിക്കുന്ന ക്ലോക്കിന്റെ പ്രതിബിംബം കണ്ടു പിടിക്കുന്നത് എങ്ങനെയെന്ന് നോക്കാം: ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യണേ.....

Steps

1 മണി മുതൽ 11 മണി വരെയുള്ള സമയങ്ങളുടെ പ്രതിബിംബം കാണാൻ, തന്നിരിക്കുന്ന സമയത്തെ 11.60 നിന്നു കുറയ്ക്കണം (12.00 മണിയാണ് പ്രതിബിംബം കാണാൻ 11.60 ആണ് എടുക്കേണ്ടത്) ..

✅example:-
3.20 സമയം ഒരു കണ്ണാടിയിൽ എങ്ങനെ കാണും?
Ans:-
11.60 -
03.20
-------------
08.40   
✔8.40 എന്ന് കാണും....

11.01 മുതൽ 12.59 വരെയുള്ള സമയത്തിന്റെ പ്രതിബിംബം കാണാൻ, തന്നിരിക്കുന്ന സമയത്തെ 23.60  ൽ നിന്നും കുറയ്ക്കണം.

✅example:-
ഒരു ക്ലോക്കിൽ സമയം 11.10 ആകുന്നു. അതിന്റെ mirror view എത്ര മണി?

Ans:-
23.60-
11.10
-----------
12.50
✔12.50 എന്ന്  കണ്ണാടിയിൽ കാണും

ക്ലോക്കിന്റെ സൂചികൾ തമ്മിലുള്ള കോണളവ് കാണുന്നത് എങ്ങനെയെന്ന് നോക്കാം...


Tips::-
 12ൽ തുടങ്ങുന്ന സമയങ്ങളുടെ കോണളവ് കാണാൻ തന്നിരിക്കുന്ന സമയത്തിന്റെ മിനിറ്റിനെ സൂചിപ്പിക്കുന്ന സംഖ്യയെ 11/2 (11 by 2) അല്ലെങ്കിൽ 5.5 കൊണ്ട് ഗുണിക്കുക...
〰〰〰〰〰〰〰〰〰〰
Example:-
12.10 ആയ ക്ലോക്കിന്റെ മിനിറ്റ് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ഡിഗ്രി?

Ans:-
12.10 ലെ മിനിറ്റു സൂചിപ്പിക്കുന്ന സംഖ്യ 10 ആണല്ലോ...
അത് കൊണ്ട്...
10 X 11/2
10 X 5.5 = 55°

 12ൽ തുടങ്ങാത്ത സമയങ്ങളുടെ കോണളവ് കണ്ടുപിടിക്കാൻ, തന്നിരിക്കുന്ന സമയത്തിന്റെ മണിക്കൂറിനെ സൂചിപ്പിക്കുന്ന സംഖ്യയെ 30 കൊണ്ട് ഗുണിക്കുക...
മിനിറ്റിനെ സൂചിപ്പിക്കുന്ന സംഖ്യയെ 11/2 അല്ലെങ്കിൽ 5.5 കൊണ്ട് ഗുണിച്ച് അവ തമ്മിലുള്ള വ്യത്യാസം കണ്ടെത്തുക...

Example:-
 9.15 ന്റെ മണിക്കൂർ മിനിറ്റ് സൂചികൾ തമ്മിലുള്ള കോണളവ് എത്ര?
Ans:-
9.15
ആദ്യം മണിക്കൂറിനെ സൂചിപ്പിക്കുന്ന സംഖ്യയെ 30 കൊണ്ട് ഗുണിക്കാം..
9 X 30 = 270

ഇനി മിനിറ്റ് സൂചിപ്പിക്കുന്ന സംഖ്യയെ 11/2 അല്ലെങ്കിൽ 5.5 കൊണ്ട് ഗുണിക്കാം,
15 X 11/2 = 82.5
ഇനി ഇവ തമ്മിൽ ഉള്ള വ്യത്യാസം കണ്ടു പിടിക്കാം...
270 - 82.5 =
187.5°
✅360-187.5= 172.5
അല്ലെങ്കിൽ  172 ½°
 ഇത്തരത്തിൽ ലഭിക്കുന്ന ഉത്തരം 180°യിൽ കൂടുതൽ ആണെങ്കിൽ അതിനെ 360ൽ നിന്നും കുറയ്ക്കണം...

Example:-
 11.20 ആകുമ്പോൾ സൂചികൾ തമ്മിൽ ഉള്ള കോണളവ് എത്ര ഡിഗ്രി?
Ans:-
11 X 30 = 330
20 X 5.5 = 110
വ്യത്യാസം 330 - 110 =220
220 എന്നാൽ അത് 180നെക്കാൾ കൂടുതൽ ആണ്..
ഇങ്ങനെ ഉത്തരം വരുമ്പോൾ.
360ൽ നിന്നും കുറയ്ക്കണം..
360-220=  140°✅
〰〰〰〰〰〰〰〰〰〰

എല്ലാവർക്കും മനസ്സിലായോ?? എങ്കിൽ ഇനി പഴയ ചോദ്യപ്പേപ്പർ എടുത്ത് 2 മാർക്ക് ഉറപ്പു വരുത്തൂ
Post a Comment

Post a Comment